കോഴിക്കോട് നഗരത്തില്‍ വീണ്ടും വന്‍ ലഹരിവേട്ട; പിക്കപ്പ് വാനില്‍ വില്‍പനക്കായി കൊണ്ടു വന്ന 20 കിലോയിലധികം കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയിൽ
കോഴിക്കോട്: നഗരത്തിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസര്‍കോഡ് സ്വദേശികളായ മൂന്ന് യുവാക്കള്‍ പിടിയില്‍. ബദിയടുക്ക സ്വദേശികളായ കോമ്പ്രജ ഹൗസില്‍ ശ്രീജിത്ത് ജി.സി (30), ഉള്ളോടി ഹൗസില്‍ കൃതി ഗുരു കെ ( 32) ഫാത്തിമ മന്‍സില്‍ മുഹമദ് അഷ്‌റഫ് (37) എന്നിവരെയാണ് കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമും ചേവായൂര്‍ എസ്.ഐ നിമിന്‍ കെ ദിവാകരന്റെ നേതൃത്വത്തിലുള്ള
ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
കാസര്‍കോഡ് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പിക്കപ്പ് വാനില്‍ വില്‍പ്പനക്കായി കൊണ്ട് വന്ന 20 കിലോ 465 ഗ്രാം കഞ്ചാവാണ് മലാപ്പറമ്പ് ജംഗ്ഷനില്‍ വച്ച് പിടികൂടിയത്. വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ സീറ്റിനടിയില്‍ ള്ളിപ്പിച്ച രീതിയില്‍ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം 9 കിലോ കഞ്ചാവുമായി രാമാനാട്ടുകര വച്ച് പിടികൂടിയതിന് ശ്രീജിത്തിന് ഫറോക്ക് സ്റ്റേഷനില്‍ കേസുണ്ട്. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശ്രീജിത്ത് വീണ്ടും ലഹരി കച്ചവടം തുടങ്ങുകയായിരുന്നു ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാള്‍.

വിഷു ,ഈസ്റ്റര്‍ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലേക്ക് എത്തിച്ച എട്ട് ലക്ഷം രൂപയുടെ കഞ്ചാവാണ് ഡാന്‍സാഫും ചേവായൂര്‍ പോലീസും സംയുക്തമായി പിടികൂടിയത്. ഡാന്‍സാഫ് അംഗങ്ങളായ എസ്.ഐ അബ്ദുറഹ്‌മാന്‍ കെ,എ എസ്.ഐ അനീഷ് മുസ്സേന്‍ വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, സരുണ്‍ കുമാര്‍ പി.കെ, ലതീഷ് എം.കെ, ഷിനോജ് എം, ശ്രീശാന്ത് എന്‍.കെ, അഭിജിത്ത് പി, അതുല്‍ ഇ.വി, തൗഫീക്ക് ടി.കെ, ദിനീഷ് ജസ, മുഹമ്മദ് മഷ്ഹൂര്‍. കെ.എം, ചേവായൂര്‍ സ്റ്റേഷനിലെ എസ്.ഐ മാരായ മിജോ ജോയി, വിനോദ്, എസ്.സി.പി.ഓ റിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Summary: Another major drug bust in Kozhikode city; Three youths arrested with over 20 kg of ganja brought for sale in a pickup van