വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന; കോഴിക്കോട് മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് വീട് വാടകയ്‌ക്കെടുത്ത് എം.ഡി.എം.എ വില്പന നടത്തുന്ന മൂന്ന് യുവാക്കള്‍ എലത്തൂര്‍ പോലീസിന്റെ പിടിയില്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി മിഥുന്‍രാജ്, പുതിയങ്ങാട് സ്വദേശി നിജില്‍, പൂവാട്ടുപറമ്പ് സ്വദേശി രാഹുല്‍ എന്നിവരാണ് പിടിയിലായത്. കണ്ടം കുളങ്ങരയിലെ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്.
ഇവരില്‍ നിന്നും 79.74ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പാവങ്ങാടിന് സമീപത്തെ വാടക വീട്ടില്‍ വെച്ചാണ് ഇവര്‍ പിടിയിലായത്. ഇവര്‍ എം.ഡി.എം.എ ചെറിയ പായ്ക്കറ്റുകളിലാക്കി വില്പന ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. എലത്തൂര്‍ പോലീസം ഡാന്‍സാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

നിലവില്‍ കോഴിക്കോട് ജില്ലയില്‍ കൂടുതല്‍ എം.ഡി.എം.എ യും കഞ്ചാവുമടക്കം പിടികൂടുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇന്നലെ മലപ്പുറത്തും വന്‍ എംഡിഎംഎ വേട്ട നടന്നിരുന്നു. കരിപ്പൂരിലെ വീട്ടില്‍ നിന്ന് ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടികൂടി. കരിപ്പൂര്‍ മുക്കൂട് മുള്ളന്‍ മടക്കല്‍ ആഷിഖിന്റെ വീട്ടില്‍ നിന്നാണ് പിടികൂടിയത്.
പ്രതി മറ്റൊരു കേസില്‍ നിലവില്‍ റിമാന്‍ഡിലാണ്. 1665 ഗ്രാം എംഡിഎംഎയാണ് ഡാന്‍സാഫ് സ്‌ക്വാഡും കരിപ്പൂര്‍ പോലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. ഇയാള്‍ക്ക് ഒമാനില്‍ നിന്നു കഴിഞ്ഞ ദിവസം ഒരു കാര്‍ഗോ പാര്‍സല്‍ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
Description: Three youths arrested by Elathur police for selling MDMA by renting a house