അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി കോഴിക്കോട് മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍


കോഴിക്കോട്: അതിമാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കള്‍ പോലീസ് പിടിയില്‍. പന്തീരാങ്കാവ് പൂളേങ്കര നടുക്കണ്ടി പറമ്പില്‍ ഷിജാഹ് (26), കല്ലായി അമ്മാറമ്പത്ത് മുഹമ്മദ് ആഷിക്ക് (25), കല്ലായി അമ്മാറമ്പത്ത് മുഹസിന്‍ (25) എന്നിവരെയാണ് സബ് ഇന്‍സ്‌പെക്ടര്‍ സനീഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി പോലീസ് പട്രോളിങ്ങിനിടെ വെള്ളയില്‍ ഫിഷറീസ് സ്‌കൂളിന് സമീപം റോഡില്‍ നിന്നാണ് ഇവരെ സംശയാസ്പതമായ സാഹചര്യത്തില്‍ പിടികൂടിയത്.

യുവാക്കള്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാതെ പരിഭ്രമിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിയിട്ട കാറിനുള്ളില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന് കണ്ടെത്തിയത്. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ചനിലയില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ ക്രിസ്റ്റല്‍ രൂപത്തിലുള്ള ആറു ഗ്രാം എംഡിഎംഎ പോലീസിന് ലഭിച്ചത്.

കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി നാലില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

summery: three youth arrested in kozhikode along with mdma, a deadly drug