കരളലിയിക്കുന്ന ദുരന്തത്തെ മറികടക്കാൻ ചെരണ്ടത്തുരിലെ കൊച്ചു മിടുക്കിയുടെ കൈസഹായം; സൈക്കിൾ വാങ്ങാൻ കരുതിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി മൂന്നു വയസ്സുകാരി


മണിയൂർ: സൈക്കിൾ വാങ്ങാനായി കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ചെരണ്ടത്തൂരിലെ കൊച്ചു മിടുക്കി ഐസ എമിൻ. കുറ്റ്യാടി എം.എൽ.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഷെസയിൽ നിന്നും തുക സ്വീകരിച്ചു.

ചെരണ്ടത്തൂർ ഇടച്ചേരി മണ്ണിൽ ഫൈസലിൻ്റെയും ജസ്മിനയുടെയും മകളാണ് ഷെസ എമിൻ. ഏറെനാളത്തെ ആഗ്രഹമായി കൊണ്ടുനടന്ന സൈക്കിൾ വാങ്ങാനായി ചേർത്തുവച്ച തുകയാണ് വയനാട്ടിലെ കരളലിയിക്കുന്ന ദുരന്തത്തെ തുടർന്ന് ഈ കൊച്ചുമിടുക്കി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ അഷറഫ്, സാമൂഹ്യപ്രവർത്തകനായ ശങ്കേശൻ എന്നിവരും എം.എൽ.എ യോടൊപ്പം ദുരിതാശ്വാസ നിധി ഏറ്റുവാങ്ങാനും കുഞ്ഞു മകളെ അഭിനന്ദിക്കാനും എത്തിയിരുന്നു.