വീണ്ടും തെരുവ് നായ ആക്രമണം: കൂത്താളിയില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്


പേരാമ്പ്ര: കൂത്താളി രണ്ടേ ആറില്‍ തെരുവ് നായ കടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്. രണ്ടേ ആറിലെ വെളുത്തേടന്‍ വീട്ടില്‍ ശാലിനി, പേരാമ്പ്ര സ്വദേശി പ്രസീത, മാങ്ങോട്ടില്‍ കേളപ്പന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇന്ന് വൈകിട്ട് നാലു മണിക്കാണ് സംഭവം.

പരിക്കേറ്റവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.