ഒമാനിൽ വാഹനാപകടം; ഉംറയ്ക്ക് പുറപ്പെട്ട കാപ്പാട് സ്വദേശിയായ അമ്മയും മകളും ഉൾപ്പെടെ മൂന്ന്പേർ മരിച്ചു


കൊയിലാണ്ടി: ഒമാനില്‍ വാഹനാ പകടത്തില്‍ കോഴിക്കോട് കാപ്പാട് സ്വദേശികളായ അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. കാപ്പാട് മാക്കാംകുളങ്ങര ശരീഫ് ഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (17), കൂത്തുപറമ്പ് സ്വദേശി മിസ്അബിൻ്റെ മകൻ ദക്വാൻ (6) എന്നിവർ ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടാണ് സംഭവം.

ഒമാനില്‍ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം സൗദിയുടെ അതിര്‍ത്തിയില്‍ അപകടത്തില്‍ പ്പെടുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. അപകടത്തില്‍ പരിക്കേറ്റ ശിഹാബും മിസ്അബും ഭാര്യയും ഉൾപ്പെടെയുള്ളവർ സൗദിയിലെ കുഫുഫ് കിംഗ് ഫഹദ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

Summary: Three people, including a mother and daughter from Kappad who had set out for Umrah, died in a road accident in Oman.