താെട്ടിപ്പാലത്ത് കാട്ടുതേനീച്ചയുടെ ആക്രമണം; മൂന്ന് പേർക്ക് കുത്തേറ്റു


തൊട്ടിൽപ്പാലം: താെട്ടിപ്പാലത്ത് മൂന്ന് പേർക്ക് കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചൂരണിമലയിലാണ് സംഭവം. കൃഷിപ്പണിക്കിടെയാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്ത്.

പൂതമ്പാറ സ്വദേശികളായ സജി മാത്യു മറ്റത്തിൽ (51), മറ്റത്തിൽ വിനീത് (54), ആലക്കൽ രാജൻ (51) എന്നിവർക്കാണ് കുത്തേറ്റത്.

പരിക്കേറ്റ മൂന്നുപേരും തൊട്ടിൽപ്പാലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. ഇതിന് മുമ്പും തൊട്ടിൽപ്പാലത്തും പരിസര പ്രദേശങ്ങളിലും തേനീച്ചയുടെ ആക്രമണമുണ്ടായിട്ടുണ്ട്.