പാലക്കാട് സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു കുട്ടികള്‍ കുളത്തിൽ മുങ്ങിമരിച്ചു


പാലക്കാട്: കരിമ്പ മൂന്നേക്കർ തുടിക്കോടിൽ കുളത്തിൽ വീണ് സഹോദരങ്ങൾ ഉൾപ്പെടെ മൂന്ന് കുട്ടികൾ മരിച്ചു. തുടിക്കോട് ആദിവാസി ഉന്നതിയിലെ തമ്പി – മാധവി ദമ്പതികളുടെ മകൾ രാധിക (10 ), പ്രകാശൻ – അനിത ദമ്പതികളുടെ മക്കളായ പ്രദീപ് (7), പ്രജീഷ് (4) എന്നിവരാണ് മരിച്ചത്.

പെൺകുട്ടി സംഭവസ്ഥലത്തും ആൺകുട്ടികൾ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സക്കിടെയുമാണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിക്കായിരിന്നു സംഭവം. ഉച്ചക്ക് കളിക്കാൻ പോയതായിരുന്നു കുട്ടികൾ. കാണാതായതോടെ പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് വെള്ളക്കെട്ടിന് സമീപം ചെരുപ്പ് കണ്ടത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരിൽ രാധികയെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും മറ്റു രണ്ടുപേരെയും പാലക്കാട് ജില്ലാതല അശുപത്രിയിലും എത്തിക്കുകയായിരുന്നു.

Description: Three children, including siblings, drown in Chira in Palakkad