താമരശേരിയിൽ എം.ഡി.എം.എ മയക്കുമരുന്നുമായി സഹോദരങ്ങളായ മൂന്നുപേർ പിടിയിൽ


താമരശ്ശേരി: എം.ഡി.എം.എ മയക്ക് മരുന്നുമായി താമരശേരിയില്‍ സഹോദരങ്ങള്‍ പിടിയില്‍. മൂന്ന് പേരാണ് പിടിയിലായത്. ഇവരില്‍ നിന്നും 19 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

ഓമശ്ശേരി പെരിവില്ലി ചാത്തച്ചൻകണ്ടി വീട്ടില്‍ മുഹമ്മദ് റാഷിദ്, സഹോദരൻ അബ്ദുള്‍ ജവാദ്, ഇവരുടെ പിതൃ സഹോദരന്റെ മകനായ പുത്തൂർ മാങ്ങാട് പടിഞ്ഞാറെ തൊടിക മുഹമ്മദ് സല്‍മാൻ എന്നിവരാണ് അറസ്റ്റിലായത്.

Summary: Three brothers arrested with MDMA drug in Tamarassery