അംഗനവാടികള്‍ ഇനി കളറാകും; ചങ്ങരോത്തെ മൂന്ന് അംഗനവാടികള്‍ ക്രാഡില്‍ നിലവാരത്തില്‍


പേരാമ്പ്ര: അങ്കണവാടികള്‍ നവീകരിക്കുന്ന പദ്ധതിയായ ക്രാഡില്‍ അംഗനവാടികള്‍ ചങ്ങരോത്തും നിലവില്‍ വന്നു. ചങ്ങരോത്ത് കുന്നശ്ശേരിയിലെ നവീകരിച്ച അംഗനവാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി നിര്‍വഹിച്ചു.

പഞ്ചായത്തിലെ മൂന്ന് അംഗനവാടികളാണ് ക്രാഡില്‍ നിലവാരത്തില്‍ ഉയര്‍ത്തിയത്. അംഗനവാടികളിലെ അടിസ്ഥാന സൗകര്യങ്ങളുടെയും ഭക്ഷണത്തിന്റെയും നിലവാരം ഉയര്‍ത്തുക, കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക എന്നിവയാണ് ക്രാഡില്‍ പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ ശിശു സൗഹൃദമാക്കി പെയിന്റ് ചെയ്യുകയും ഫര്‍ണീച്ചറുകള്‍, കളിയുപകരണങ്ങള്‍, സ്മാര്‍ട്ട് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും.
ചടങ്ങില്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എം.മോനിഷ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് അംഗം എം. അരവിന്ദാഷന്‍ അധ്യക്ഷം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി.റീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.വി.അശോകന്‍, എന്‍.പി.സത്യവതി, സെഡ്.എ.സല്‍മാന്‍, സിപിഒ ദീപ, വേണു ഗോപാലന്‍, കെ.കെ.ഭാസ്‌കരന്‍, പി.ടി.രവി, എന്‍.സി.അബ്ദുറഹ്‌മാന്‍, ചന്ദ്രിക ബാലന്‍, സീമ എന്നിവര്‍ ആശംസകള്‍ പറഞ്ഞു. അംഗനവാടി വര്‍ക്കര്‍ ടി.വി.രാധാമണി സ്വാഗതവും സുനിഷ നന്ദിയും പറഞ്ഞു.