അപകട ഭീഷണി; വടകര ചക്കരത്തെരു റോഡിലെ കെട്ടിടം നഗരസഭ പൂട്ടിച്ചു


വടകര: നഗരസഭ ഓഫിസിലേക്കുള്ള ചക്കരത്തെരു റോഡിലെ അപകട ഭീഷണിയിലുള്ള കെട്ടിടം പൂട്ടിച്ചു. കെട്ടിടത്തിന്റെ ചുമരുകൾ വിണ്ടു കീറിയ അവസ്ഥയിലാണുള്ളത്. കെട്ടിടം ഏത് നിമിഷവും തകർന്ന് വീഴും എന്നുള്ളതിനാലാണ് നഗരസഭ കെട്ടിടം പൂട്ടിച്ചത്.

3 ഉടമകളുടെ പേരിലുള്ള കെട്ടിടമാണിത്. കെട്ടിടം പൊളിച്ചു മാറ്റാൻ നോട്ടിസ് നൽകി. ഇല്ലാത്ത പക്ഷം ദുരന്ത നിവാരണ വകുപ്പിൽ പെടുത്തി നഗരസഭ പൊളിച്ച് നഷ്ടം ഉടമകളി‍ൽ നിന്ന് ഈടാക്കും.

കെട്ടിടം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് സമീപത്തെ റോഡ് 2 ഭാഗത്തായി നഗരസഭ അടയ്ക്കുകയും ചെയ്തു . ഈ റോഡിലൂടെ നഗരസഭ, റെയിൽവേ സ്റ്റേഷൻ, പാക്കയിൽ എന്നിവിടങ്ങളിലേക്കുള്ള നൂറു കണക്കിന് വാഹന യാത്രികർ ഇതോടെ ബുദ്ധിമുട്ടിലായി.