‘തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം’; യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


പേരാമ്പ്ര: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കണ്‍വെന്‍ഷന്‍. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ എസ്.ടി.യു പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വെന്‍ഷമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.പി സലാം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പി.കെ റഹിം അധ്യക്ഷനായി. അസീസ് കുന്നത്ത്, മുജീബ് കോമത്ത്, ചന്ദ്രന്‍ കല്ലൂര്‍, ഷര്‍മിന കോമത്ത്, സക്കീന ഗഫൂര്‍, സി.മൊയ്തു, എ.വി സക്കീന, എന്‍.റസാഖ് എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികള്‍: സമദ് ആവള(പ്രസിഡന്റ്), സുബൈര്‍ ചങ്ങരോത്ത് (ജന: സെക്രട്ടറി), പി കുഞ്ഞയിഷ(ട്രഷറര്‍) സുലൈഖ റഹീം, എം.ടി ഖദീജ(വൈ.പ്രസി), എം.പി സീനത്ത്, ഫൗസിയ അഷറഫ്(ജോ: സെക്രട്ടറി).