പേരാമ്പ്രയില്‍ ഡിസംബര്‍ ഒന്നിന് ആയിരക്കണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന ലോങ് മാര്‍ച്ച്; സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി പേരാമ്പ്ര ഏരിയയില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും


പേരാമ്പ്ര: ഡിസംബര്‍ 17, 19 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളന വിജയത്തിനായി പേരാമ്പ്രയില്‍ ഏരിയ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ നടന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി.സജി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ്.ടി.കെ ലോഹിതാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ.മുകുന്ദന്‍, പരാണ്ടി മനോജ്, ശശികുമാര്‍ പേരാമ്പ്ര, കെ.സി.പത്മാവതി എന്നിവര്‍ സംസാരിച്ചു.

ഏരിയയിലെ 11 മേഖലകളില്‍ ഒക്ടോബറില്‍ സംഘാടക സമിതിയും നവംബറില്‍ കുടുംബയോഗവും പഴയ കാല പ്രവര്‍ത്തകരെ ആദരിക്കല്‍ സംഘടിപ്പിക്കും. മേപ്പയ്യൂരില്‍ സെമിനാറും കലാ കായിക പരിപാടികളും സംഘടിപ്പിക്കാനും തീരുമാനിച്ചു. ഡിസംബര്‍ ഒന്നിന് ആയിരകണക്കിന് തൊഴിലാളികള്‍ പങ്കെടുക്കുന്ന രണ്ട് ലോങ്ങ് മാര്‍ച്ച് വെള്ളിയൂര്‍, പാലേരിയില്‍ നിന്ന് ആരംഭിച്ച് പേരാമ്പ്രയില്‍ സംഗമിക്കും.

ഡിസംബര്‍ 19 ന്റെ റാലിയില്‍ ഇരുപതിനായിരം തൊഴിലാളികളെ കുടുംബ സമ്മേതം പങ്കെടുപ്പിക്കും. ഏരിയ സെക്രട്ടറി കെ.സുനില്‍ സ്വാഗതവും ടി.പി.കുഞ്ഞനന്ദന്‍ നന്ദിയും രേഖപ്പെടുത്തി