തോട്ടട ഐടിഐ സംഘർഷം; കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഇന്ന് കെഎസ്‌യു പഠിപ്പ് മുടക്ക് സമരം. തോട്ടടയിലെ കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തത്. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു.
കെഎസ്‌യു പ്രവർത്തകർ ഐടിഐ ക്യാമ്പസിൽ കൊടി സ്ഥാപിച്ചതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും കെഎസ് യു പ്രവർത്തകരും തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടിയപ്പോൾ പൊലീസ് ലാത്തി വീശി.സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. തോട്ടട ഐടിഐ അനിശ്ചിതകാലത്തേക്ക് അടച്ചു.
Description:Thottada ITI conflict; KSU strike today in Kannur district