സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുക, ലിംഗവിവേചനം അവസാനിപ്പിക്കുക; ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിനുമായി തോടന്നുർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നുർ: ബ്ലോക്ക് പഞ്ചായത്ത് ജൻഡർ റിസോഴ്സ് സെന്ററിന്റെയും ഐസിഡിഎസ് തോടന്നൂറിന്റെയും ആഭിമുഖ്യത്തിൽ ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിൻ സംഘടിപ്പിച്ചു. ബിഡിഒ. മോഹൻരാജ് ഉദ്ഘാടനം ചെയ്തു, സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുക, ലിംഗവിവേചനം അവസാനിപ്പിക്കുക എന്ന ലക്യവുമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സിഡിപിഒ സുജാത, നീതുനാഥ്, സാഫിറ ടിഎ , നയന എന്നിവർ സംസാരിച്ചു. രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ‘ഓറഞ്ച് ദ വേൾഡ്’ ക്യാമ്പയിന്റെ ഭാഗമായി ബ്ലോക്ക് ജീവനക്കാർക്ക് വേണ്ടി നിയമ ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും.
Description: Thotannur Block Panchayat with ‘Orange the World’ campaign