2025-26 സാമ്പത്തിക വർഷം പദ്ധതി രൂപീകരണം; വികസന സെമിനാർ നടത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്
തോടന്നൂർ: തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2025-26 സാമ്പത്തിക വർഷത്തെ പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വികസന സെമിനാർ നടത്തി. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം ലീന അദ്ധ്യക്ഷയായി.
സെമിനാറിൽ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീജ പുല്ലാരൂൽ കരട് പദ്ധതി രേഖ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി റീന, വിപി.ദുൽഖിഫിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ അഷറഫ്, എൽ അബ്‌ദുൾ ഹമീദ് , ബ്ലോക്ക് വൈസ് പ്രസിഡന്റ് ശ്രീലത. എം, ബ്ലോക്ക് സെക്രട്ടറി വിപി മോഹൻരാജ്, തുടങ്ങിയവർ സംസാരിച്ചു.