ഇത് മേമുണ്ട സ്കൂളിൻ്റെ കൂടി വിജയം; കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തോടന്നൂർ ഉപജില്ല


വടകര: കോഴിക്കോട് റവന്യൂജില്ല അണ്ടർ 17 പെൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തോടന്നൂർ ഉപജില്ല ചാമ്പ്യന്മാർ. ആദ്യ മത്സരത്തിൽ കുന്നുമ്മൽ ഉപജില്ലയെയും സെമിയിൽ കോഴിക്കോട് റൂറലിനെയും പരാജയപ്പെടുത്തിയാണ് തോടന്നൂർ ഫൈനലിൽ എത്തിയത്.

ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുന്നമംഗലം സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് തോടന്നൂർ ഉപജില്ല ടീം ചാമ്പ്യന്മാരായത്.

ഈ ടീമിലെ മുഴുവൻ കളിക്കാരും മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളാണ്. അതു കൊണ്ടു തന്നെ ഇത് മേമുണ്ട സ്കൂളിൻ്റെ കൂടി വിജയമാണ്. സ്കൂളിലെ റിതിക മുരളി, മിൻസാര.എസ്, ശ്രീനന്ദ.ആർ.വി എന്നിവർക്ക് കോഴിക്കോട് ജില്ലാ ടീമിലേക്ക് സെലക്ഷൻ ലഭിച്ചു.

Summary: This is also the success of Memunda School; Thotannoor sub-district won the Kozhikode revenue district volleyball championship