രുചികരമായ ഭക്ഷണം കുറഞ്ഞ വിലയിൽ; തോടന്നൂർ വള്ള്യാട് വനിത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു


തോടന്നൂർ: വള്ള്യാട് മണപ്പുറത്ത് വനിത ഹോട്ടൽ പ്രവർത്തനം ആരംഭിച്ചു. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹോട്ടൽ ആരംഭിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീന ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീമതി വള്ളിൽ ശാന്ത, ഡിവിഷൻ മെമ്പർ രഞ്ജിനി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുല്ലരൂൽ തുടങ്ങിയവർ സംബന്ധിച്ചു. കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം നൽകുകയെന്നതാണ് വനിതാ ഹോട്ടലിലൂടെ ലക്ഷ്യമിടുന്നത്.