മികച്ച പഞ്ചായത്തിന് ആദരം; സ്വരാജ് ട്രോഫി നേടിയ മണിയൂർ പഞ്ചായത്തിന് തോടന്നൂർ ബ്ലോക്കിൻ്റെ അനുമോദനം
ആയഞ്ചേരി: 2023-24 വർഷത്തെ കോഴിക്കോട് ജില്ലയിലെ മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി കരസ്ഥമാക്കിയ മണിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാർക്കും തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ അനുമോദനം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലീന പി.എം ഉദ്ഘാടനം ചെയ്തു. മണിയൂർ പഞ്ചായത്തിനുള്ള ഉപഹാരം മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫും ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന പരിപാടി വൈസ് പ്രസിഡണ്ട് ശ്രീലത എം അധ്യക്ഷത വഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൾ ഹമീദ് നെല്ല്യോട്ടുമ്മൽ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ശ്രീജ പുല്ലരൂൽ, വള്ളിൽ ശാന്ത, മെമ്പർമാരായ കെ.ടി.രാഘവൻ, ഒ.എം.ബാബു, നിർവഹണ ഉദ്യോഗസ്ഥരായ സനിഷ.പി, സുജാത.വി എന്നിവർ സംസാരിച്ചു.

മണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.അഷ്റഫ് മറുപടി പ്രസംഗം നടത്തി. മണിയൂർ പഞ്ചായത്ത് സെക്രട്ടറി അൻസാർ സന്നിഹിതനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മോഹൻരാജ് വി.പി സ്വാഗതവും അസിസ്റ്റൻ്റ് സെക്രട്ടറി പ്രകാശ് നന്ദിയും പറഞ്ഞു.
Summary: Tribute to the best panchayat; Thodannoor block congratulates Maniyur panchayat for winning the Swaraj Trophy