നവരാത്രി ദിനത്തിലും പുതിയ അഥിതി എത്തി; സംസ്ഥാനത്തെ അമ്മതൊട്ടിലിൽ ഈ വർഷം എത്തിയത് 15 കുരുന്നുകൾ


തിരുവനന്തപുരം: അമ്മ തൊട്ടിലില്‍ നവരാത്രി ദിനത്തില്‍ പുതിയ അതിഥി എത്തി . ഒരു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെയാണ് ലഭിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചത് കൊണ്ട് നവമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

ഈ വര്‍ഷം തിരുവനന്തപുരത്തെ അമ്മ തൊട്ടിലില്‍ 15 കുഞ്ഞുങ്ങളെയാണ് ലഭിച്ചതെന്ന് വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഉറ്റവര്‍ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങള്‍ക്ക് നിയമമനുസരിച്ച് എല്ലാ സംരക്ഷണവും സര്‍ക്കാര്‍ നല്‍കും. ഈ മക്കള്‍ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം എന്നും വീണ ജോര്‍ജ് പറഞ്ഞു.

Description: This year, 15 children came to Ammatotil in the state