ഇത് അഴിയൂർ മോഡൽ ; ​ഗ്രാമ സഭയിലെത്തുന്നവർക്ക് കൈനിറയെ സമ്മാനങ്ങളുമായി പതിനാറാം വാര്‍ഡ്‌, ഏറ്റെടുത്ത് ജനം


അഴിയൂർ: അഴിയൂർ പഞ്ചായത്ത് 16 ആം വാർഡ് അണ്ടിക്കമ്പനിയിലെ ​ഗ്രാമ സഭ ജന പങ്കാളിത്തം കൊണ്ടും പ്രവർത്തനം കൊണ്ടും ശ്രദ്ധേയമാകുന്നു. ​ഗ്രാമ സഭയിലെത്തുന്നവർക്ക് കൈനിറയെ സമ്മാനങ്ങളാണ് വാർഡം​ഗം സാലിം പുനത്തിലിന്റെ നേത്ൃത്വത്തിൽ നൽകുന്നത്. ​ഗ്രാമ സഭകളിൽ ആളുകൾ എത്തുന്നില്ലെന്ന പരാതി ഇല്ലാതാക്കാനാണ് സാലിം 2021 ൽ പുതിയ ആശയം കൊണ്ടുവന്നത്.

​ഗ്രാമ സഭകളിലെത്തുന്നവർക്ക് എന്തെങ്കിലും ഒരു ചെറിയ സമ്മാനം നൽകുക എന്നതായിരുന്നു അത്. ആ ആശയം വിജയം കണ്ടെന്ന് സാലിം പുനത്തിൽ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.2021 ൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം നൽകിയിരുന്നു. ഇപ്പോൾ അതത് ​ഗ്രാമ സഭകളിൽ പങ്കെടുക്കന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന 25 ഓളം പേർക്കാണ് സമ്മാനം നൽകുന്നത്. ഒരു ചാക്ക് അരി, ചായപ്പൊടി, വീട്ടുപകരണങ്ങൾ, ക്രോക്കറി ഐറ്റംസ് എന്നിങ്ങനെ നീളുന്നതാണ് സമ്മാനങ്ങൾ.

സാലിം അഴിയൂർ പഞ്ചായത്തിലെ 16 ആം വാർഡിൽ രൂപം കൊടുത്ത ആശയം കേരളത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ വാർഡുകളിലും പരീക്ഷിക്കാവുന്നതാണ്. അങ്ങനെയെങ്കിൽ ​ഗ്രാമ സഭകളിൽ ജന പങ്കാളിത്തം ഉണ്ടാകും. ഇത് ​ഗ്രാമത്തിന്റെ വികസനത്തിനും വഴിവെയ്ക്കും.