അഞ്ച് വർഷത്തിനുള്ളിൽ ഇത് മൂന്ന് തവണ; പേരാമ്പ്ര പുറയങ്കോട് മഹാശിവ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് വീണ്ടും കവർച്ച നടത്തി


പേരാമ്പ്ര: പുറയങ്കോട് മഹാശിവ ക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറന്ന് വീണ്ടും കവർച്ച നടത്തി. അഞ്ച് വർഷത്തിനുള്ളിൽ മൂന്നാമത്തെ തവണയാണ് ഈ ഭണ്ഡാരത്തിൽ മോഷണം നടക്കുന്നത്.

പേരാമ്പ്ര താന്നിക്കണ്ടി റോഡിൽ കേളൻ മുക്കിൽ സ്ഥാപിച്ച ഭണ്ഡാരമാണ് പൂട്ടുപൊളിച്ച് കവർച്ച നടത്തിത്. ബുധനാഴ്ച രാവിലെ നാട്ടുകാരാണ് ഭണ്ഡാരം പൊളിച്ച് പൂട്ട് താഴെ നിലയിൽ കണ്ടത്.

ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർച്ചയായി ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടക്കുന്ന സാഹചര്യത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതികളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.