തിരുവങ്ങൂരിൽ മധ്യവയസ്കൻ ആത്മഹത്യ ചെയ്തത് വീടിനോട് ചേർന്ന തെങ്ങിൽ; തൂങ്ങിയത് പ്ലാസ്റ്റിക് കയറിൽ


കൊയിലാണ്ടി: തിരുവങ്ങൂരിൽ മധ്യവയസ്‌കൻ ആത്മഹത്യ ചെയ്തത് വീടിനു സമീപത്ത് തെങ്ങിൽ കയറി. ചേമഞ്ചേരി തിരുവങ്ങൂർ പഞ്ചായത്ത് ഒൻപതാം വാർഡിലെ അണ്ടികമ്പനിക്കു സമീപം അരയിടത്ത് ബൈജു ആണ് ആത്മഹത്യ ചെയ്തത്. അൻപത് വയസ്സിനു മുകളിൽ പ്രായമുണ്ട്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് ഉച്ചക്ക് രണ്ടരയോട് കൂടിയാണ് സംഭവം നടന്നത്. വീടിനോടു തൊട്ടുകിടക്കുന്ന തെങ്ങിൽ കയറി പ്ലാസ്റ്റിക്ക് കയറിൽ കെട്ടി തൂങ്ങി യാണ് ആത്മഹത്യാശ്രമം നടത്തിയത്. സംഭവമറിഞ്ഞ നാട്ടുകാർ ഓടികൂടുകയും ഇവർ അഗ്നിശമന സേനയെ വിവരമറിയിക്കുകയും ആയിരുന്നു.

അഗ്നിരക്ഷാസേന സ്റ്റേഷൻ ഓഫീസർ സി പി ആനന്ദന്റെ നേതൃത്വത്തിൽ എത്തിയ സംഘം ലാഡറിൻറെ സഹായത്തോടുകൂടി റെസ്ക്യൂ നെറ്റിലേക്ക് കയര്‍ മുറിച്ചു മാറ്റി താഴ്ത്തുകയും താഴെ എത്തിക്കുകയും ചെയ്തു. ഉടനെത്തന്നെ ഇയാളെ താലൂക്ക് ഗവൺമെൻറ് ഹോസ്പിറ്റൽ എത്തിച്ചതായി അഗ്നിശമന സേന കൊയിലാണ്ടി ന്യൂസിനോട് പറഞ്ഞു. എന്നാൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതിനുമുൻപും ഇയാൾ ആത്മഹത്യ ശ്രമങ്ങൾ നടത്തിയിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജനാർദ്ദനൻ, സീനിയർ ഫയർറെസ്ക്യു ഓഫീസർ റഫീഖ് കാവിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്, നിധിപ്രസാദ് ഇ എം, അരുൺ, സിജിത്ത്, നിതിരാജ്, സജിത്ത്, ഹോംഗാർഡ്മാരായ ബാലൻ ടിപി, ഓംപ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.