തിരുവനന്തപുരം മര്യനാട് തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു


തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് വെട്ടതുറ സ്വദേശി അത്തനാസ് (47) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.30-ന് ആയിരുന്നു സംഭവം.

മര്യനാട് സ്വദേശിയായ അരുള്‍ദാസൻ്റെ വള്ളത്തില്‍ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴായിരുന്നു അപകടം. 12 പേരുണ്ടായിരുന്ന വള്ളം തിരയില്‍പ്പെട്ട് മറിയുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ അത്തനാസ്, അരുള്‍ദാസൻ, ബാബു എന്നിവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അത്തനാസിൻ്റെ നില ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വള്ളത്തിലുണ്ടായിരുന്ന മറ്റുള്ളവർ നീന്തിക്കയറി.