ഭക്തിസാന്ദ്രമായി ചോറോട് രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തിലെ തിരുമുറ്റം കല്ല് പതിക്കൽ ദ്രവ്യ സമർപ്പണം ചടങ്ങ്
ചോറോട്: രാമത്ത് പുതിയകാവ് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ തിരുമുറ്റം കല്ല് പതിക്കൽ ദ്രവ്യസമർപ്പണം ചെന്നൈ അർമദ ചിറ്റ്സ് എം.ഡി വി.കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം രാവിലെ 10മണിക്ക് സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേര്‍ പങ്കാളികളായി.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരിപ്പള്ളി രാജൻ അധ്യക്ഷത വഹിച്ചു. കരിപ്പള്ളി ദിനേശൻ, നവോദയ സുരേഷ് ബാബു (നവോദയചിറ്റ്‌സ്), ക്ഷേത്രം മേലായി പത്മനാഭ കുറുപ്പ് , ക്ഷേത്രം കാരണവർ ഗോപാലൻ നായർ, ഷിബിൻ കോമരം, ആഘോഷകമ്മിറ്റി പ്രസിഡന്റ് എൻ.കെ മോഹനൻ, മാതൃസമിതി പ്രസിഡണ്ട് രോഹിണി ആർ എന്നിവർ പങ്കെടുത്തു.
Description: Thirumuttam Stone Laying Ceremony at Chorod Ramath Puthikav Muchilot Bhagavathy Temple