വടകര കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവത്തിന് വ്യാഴാഴ്ച കൊടിയേറും


വടകര: കുളങ്ങരത്ത് പരദേവതാ ക്ഷേത്രത്തിലെ തിറ ഉത്സവം വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. വ്യാഴാഴ്ച വൈകീട്ട് 6.15ന് കൊടിയേറ്റം, ഏഴിന് അരി ചാർത്തൽ, 7.15ന് ഗുളികൻ വെള്ളാട്ട്, ഒൻപതിന് പരദേവത വെള്ളാട്ട്, 11ന് കുട്ടിച്ചാത്തൻ വെള്ളാട്ട് എന്നിവ നടക്കും.

വെള്ളിയാഴ്ച വൈകീട്ട് നാലിന് വാളെഴുന്നള്ളത്ത്, അഞ്ചിന് തണ്ടാൻവരവ്, ഏഴിന് ഗുളികൻ വെള്ളാട്ട്, എട്ടിന് പരദേവത വെള്ളാട്ട്, ഒൻപതിന് പൂക്കലശം വരവ്, പത്തിന് കുട്ടിച്ചാത്തൻ വെള്ളാട്ട്, 11ന് പൂക്കലശംവരവ്, 12ന് കണ്ണിക്ക കരിമുഖൻ വെള്ളാട്ട്, ഒന്നിന് പൂതാടി വെള്ളാട്ട്, രണ്ടിന് ഗുരു കാരണവർ വെള്ളാട്ട്.

ശനിയാഴ്ച രാവിലെ 6.15ന് ഗുളികൻതിറ, എട്ടിന് പരദേവതാതിറ, 9.30ന് കുട്ടിച്ചാത്തൻതിറ, 11ന് കണ്ണിക്ക കരിമുഖൻ തിറ, ഉച്ചയ്ക്ക് 12ന് പൂതാടി തിറ, 1.30ന് അരി ചാർത്തൽ എന്നിവ നടക്കും.

Description: Thirayutsavam at Kulangarath Paradevatha Temple