നടുവണ്ണൂര്‍ കളിയാക്കില്‍ കന്നിക്ക കരുമകന്‍ ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിന് കൊടിയേറി


നടുവണ്ണൂര്‍: നടുവണ്ണൂര്‍ കളിയാക്കില്‍ കന്നിക്ക കരുമകന്‍ ദേവീക്ഷേത്രത്തിലെ തിറയുത്സവത്തിന് കൊടിയേറി.

മാര്‍ച്ച് 15-നാണ് ക്ഷേത്രത്തില്‍ വിവിധ തിറയാട്ടങ്ങളോടെ നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ഉത്സവം.

ഇളനീര്‍ക്കുലവരവ്, നടുവണ്ണൂര്‍ പരദേവത ക്ഷേത്രത്തില്‍നിന്നുള്ള താലപ്പൊലി എഴുന്നള്ളത്ത്, വിവിധ തിറയാട്ടങ്ങള്‍ എന്നിവയുണ്ടാകും.