കാണികളില്‍ ഭക്തി നിറച്ച് പുലിത്തിറയും കരിയാത്തന്‍ തിറയും; പേരാമ്പ്ര ചേനോളി കണ്ണമ്പത്ത്പാറ കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ ഉത്സവം


പേരാമ്പ്ര: ചേനോളി കണ്ണമ്പത്ത്പാറ കരിയാത്തന്‍ ക്ഷേത്രത്തില്‍ തിറ ഉത്സവം ആഘോഷിച്ചു.

തിറ ഉത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ ക്ഷേത്രത്തില്‍ അരങ്ങേറി.

സര്‍പ്പബലി, ഗുരുതിപൂജ, ആധ്യാത്മികപ്രഭാഷണം, നാളികേരസമര്‍പ്പണം, കലശം ആടല്‍, ചുറ്റുവിളക്ക്, ഇളനീര്‍ക്കുല മുറി എഴുന്നള്ളത്ത്, വെള്ളാട്ട്, കരിമ്പാലപൂജ, പുലിത്തിറ, വെള്ളകെട്ട്, കരിയാത്തന്‍ തിറ എന്നിവയുണ്ടായി.