“കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ”; തിക്കോടിയൻ സ്മാരക ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നേത്രപരിശോധന ക്യാമ്പ്


പയ്യോളി: തിക്കോടിയൻ സ്മാരക വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.”കണ്ണുണ്ടായാലേ കണ്ണിന്റെ വിലയറിയൂ” എന്ന മഹത് വചനം ഉയർത്തിക്കൊണ്ടായിരുന്നു ക്യാമ്പ്. ഹയർസെക്കൻഡറി വൊക്കേഷണൽ വിഭാഗം നാഷണൽ സർവീസ് സ്കീമിന്റെയും,വി ട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിലാണ് ക്യാമ്പ് നടന്നത്.

ക്യാമ്പിൽ മുഴുവൻ വിദ്യാർഥികളുടെയും നേത്ര പരിശോധന നടത്തുകയും, അവർക്ക് ആവശ്യമായ നേത്രാരോഗ്യ നിർദ്ദേശങ്ങളും, കാഴ്ച സുരക്ഷാ സംബന്ധിച്ചുള്ള വിവരങ്ങളും നൽകി. എൻഎസ്എസ് പ്രോഗ്രാം കോഡിനേറ്റർ രജനീഷ് ഒ.എം, വി കെയർ നേത്ര ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകർ, പ്രിൻസിപ്പൽ വി. നിഷ അധ്യാപകരായ സജിത്ത്.കെ, രജീഷ്. വി, അനീഷ് പാലിയിൽ, ബഷീർ, ഷിജു ആർ, അഭിലാഷ് തിരുവോത്ത് എന്നിവർ നേതൃത്വം നൽകി.