വെടിക്കെട്ട് സ്മാഷുകളടിച്ച് മെഡൽ നേടി; അഖിലേന്ത്യാ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായി പയ്യോളി തിക്കോടി സ്വദേശി ജംഷീദ്
തിക്കോടി: പറന്നു വന്ന പന്തുകളെ നിലം തൊടാതെ തിരികെ പറപ്പിച്ച് വിജയം നേടി തിക്കോടി സ്വദേശി. ചെന്നൈയില്‍ നടന്ന അഖിലേന്ത്യാ മാസ്റ്റേര്‍സ് റാങ്കിങ് ബാറ്റ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ തിക്കോടി സ്വദേശി ടി.കെ. ജംഷീദാണ് മെഡല്‍ നേടിയത്. നേരത്തെ റെയില്‍വേ താരമായ ജംഷീദ് ഇപ്പോള്‍ എജി കേരളക്ക് (അക്കൌണ്ടന്‍റ് ജനറല്‍) വേണ്ടിയാണ് കളത്തിലിറങ്ങിയത്.
വടകര അള്‍ട്ടിമേറ്റ് സ്പോര്‍ട്ട്സ് അക്കാദമിയിലെ മുഖ്യ ബാറ്റ്മിന്റണ്‍ പരിശീലകനാണ് ജംഷീദ്. ചെന്നൈ സ്വദേശിയായ മുഹമ്മദ് റൈഹാനാണ് ജംഷീദിന്റെ ഡബിള്‍സ് പാര്‍ട്ട്ണര്‍ ആയി കടുത്ത മത്സരം കാഴ്ച വച്ചത്. മുന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയും തമിഴ്നാട് എംപിയുമായ അന്‍പുമണി രാംദാസ് ജംഷീദിന് മെഡല്‍ സമ്മാനിച്ചു.
പ്രശസ്ത കോച്ച് എ നാസറിന്റെ കീഴില്‍ ആയിരുന്നു ബാറ്റ്മിന്റണ്‍ പരിശീലനം. പിന്നീട് തുടർച്ചയായുള്ള ട്രെയിനിങ്ങുകളും ബാഡ്മിന്റനോടുള്ള ഇഷ്ടവും കൂടിയതോടെ മികച്ച പ്രകടനങ്ങൾ കാഴ്ച്ച വയ്ക്കാനായി. തിക്കോടി തൈക്കണ്ടി അബു – ലൈല ദമ്പതികളുടെ മകന്‍.
ആണ് ജംഷീദ്. മുബീനയാണ് ഭാര്യ. അല്‍ഹം ജെ അബു മകനാണ്. അര്‍ഷാദ്, ആഷിഫ്, ഷഹാനസ്, അസ്ലം എന്നിവര്‍ ആണ് സഹോദരങ്ങൾ.