കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വില്ലാപ്പള്ളി യൂണിറ്റിനെ ഇനി ഇവര്‍ നയിക്കും


വില്ലാപ്പള്ളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ്ങ് വില്ലാപ്പള്ളി യൂണിറ്റ് കമ്മിറ്റി രൂപീകരണം കോഴിക്കോട് ജില്ലാ സെക്രട്ടറി റിയാസ് കുനിയിൽ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ്‌ യൂണിറ്റ് പ്രസിഡണ്ട് ഫൈസൽ ഇ.പി അധ്യക്ഷത വഹിച്ചു.

കെ.വി.വി.ഇ.എസ്‌ യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീജേഷ്, കെ.വി.വി.ഇ.എസ്‌ മണ്ഡലം ട്രഷറർ സമദ്, സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ നിജീഷ് പുതിയടത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

പുതിയ കമ്മിറ്റി

പ്രസിഡണ്ട്: റിയാസ് ഫേഷൻ ട്രാക്ക്
ജന: സെക്രട്ടറി: ആദിത്ത് കവിത
ട്രഷറർ: മർവാൻ അജാസ്

വൈസ് പ്രസിഡണ്ടുമാർ: ഷഫീഖ് ചായിയാട്ട്, അജു രൂപം ടെക്സ്റ്റൈൽസ്.

സെക്രട്ടറിമാർ: ഫഹദ് ആപ്പിൽ നെറ്റ്, ലിജീഷ് ലിബർട്ടി.

Description: They will now lead the Villapally unit of the Youth Wing of the Kerala Traders and Traders Coordinating Committee