46 വർഷങ്ങൾക്ക് ശേഷം അവർ ഒത്തുകൂടി; തിരുവള്ളൂർ ശാന്തി നികേതൻ സ്കൂളിൽ പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം ‘തിരികെ 1979’


തിരുവള്ളൂർ: 46 വർഷങ്ങൾക്ക് ശേഷം തിരുവള്ളൂർ ശാന്തി നികേതൻ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളും അധ്യാപകരും ഒത്തുകൂടി. 1979 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥി അധ്യാപക സംഗമമാണ് ‘തിരികെ 1979’ എന്ന പേരിൽ സംഘടിപ്പിച്ചത്.

തിരുവള്ളൂർ അൽ അഹ് ലി ഓഡിറ്റോറിയത്തിൽ വെച്ചാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഷീല ബാലൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി പൂർവ്വ അദ്ധ്യാപകനായ എം.എം. കുഞ്ഞികൃഷ്ണൻ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. കെ.ടി.രാഘവൻ അധ്യക്ഷത വഹിച്ചു. പി.ടി. സുമ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ചടങ്ങിൽ പൂർവ്വ അദ്ധ്യാപകരെ ആദരിച്ചു. എസ്.എൻ എച്ച്.എസ്.എസ് പ്രിൻസിപ്പാൽ പ്രസന്ന ടീച്ചർ, ഹെഡ്മിസ്ട്രസ് വൃന്ദ ടീച്ചർ എന്നിവർ മുഖ്യ അതിഥികളായി. അധ്യാപകരായ ജാനു ടീച്ചർ, ലീലാവതി ടീച്ചർ, ശാന്ത ടീച്ചർ, കണ്ണൻ മാസ്റ്റർ, അപ്പുക്കുട്ടി മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ, മോഹൻദാസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. അഡ്വ: പി.കുഞ്ഞബ്ദുള്ള സ്വാഗതവും എൻ.കെ സജിത് നന്ദിയും പറഞ്ഞു.

Summary: They came together after 46 years; Alumni teacher reunion ‘Thirike 1979’ at Tiruvallur Shanthi Niketan School