പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പേരാമ്പ്ര സെക്ഷന്‍ പരിധിയില്‍പ്പെടുന്ന കുറ്റിവയല്‍, കരിങ്കണ്ടംപാറ, പൂവത്താംകുന്ന്, ചന്ദനം വയല്‍, ഊളേരി റോഡ് എന്നിവിടങ്ങളിലാണ് ലൈനില്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.

പ്രദേശങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെ വൈദ്യുതി മുടങ്ങും.