പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

ചേനോളി, കരിമ്പാംകുന്ന്, മുളിയങ്ങല്‍, തയ്യില്‍താഴെ, ചേറമ്പറ്റ, പനമ്പ്ര മായഞ്ചേരിപൊയില്‍, ചാലിക്കര ഖാദി, ചാലിക്കര പള്ളി, കോമത്ത്, കുറുങ്ങോട്ട് എന്നീ പ്രദേശങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

നാളെ രാവിലെ 7.30 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് വൈദ്യുതി മുടക്കം. എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.