പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ നാളെ (20-05-2023)വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

എല്‍.ടി ലൈന്‍ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5.30 വരെ ഉണ്ണിക്കുന്ന്, കൊമ്മിണിയോട്ട്, സില്‍വര്‍ കോളേജ് ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ വൈദ്യുതി മുടങ്ങും.

എ.കെ.കെ ഓയില്‍മില്‍, മമ്പാറക്കുന്ന് ഫ്രന്‍സ് മില്‍ എന്നീ ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ എച്ച്.ടി ലൈന്‍ പ്രവൃത്തികളുടെ ഭാഗമായും വൈദ്യുതി തടസ്സപ്പെടും.

summary: There will be power outage at various places in Perambra electric section tomorrow