പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ (23-02-2023) വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര ഇ.എം.എസ് ഹോസ്പിറ്റല്‍ പരിസരം, ചെമ്പ്ര റോഡ് ജംഗ്ഷന്‍, പഴയ കനറാബാങ്ക് പരിസരം, ഫെഡറല്‍ ബാങ്ക്, പരപ്പില്‍ ഭാഗം, യത്തീംഖാന, സെന്റ് ഫ്രാന്‍സിസ്, കക്കാട്, കൈതക്കല്‍, കൈതക്കല്‍ ഗ്ലോറി പരിസരം, പരിമ്പാംകുന്ന് പഴയ പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളില്‍ രാവിലെ 7.30 മുതല്‍ 10 മണിവരെയും.

ചേനോളി, കരിമ്പാംകുന്ന്, മുളിയങ്ങല്‍, തയ്യില്‍താഴെ, ചേറമ്പറ്റ, പനമ്പ്ര മായഞ്ചേരിപൊയില്‍, ചാലിക്കര ഖാദി, ചാലിക്കര പള്ളി, കോമത്ത്, കുറുങ്ങോട്ട് എന്നീ പ്രദേശങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകുന്നേരം 3 മണി വരെയും വൈദ്യുതി മുടങ്ങും.

എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.

summary: There will be power outage at various places in Perambra Electric Section tomorrow