പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക് സെക്ഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

പേരാമ്പ്ര സെക്ഷന്‍ പരിധിയില്‍പ്പെടുന്ന മരുതേരി ഊടുവഴി, കനാല്‍മുക്ക്, ചെറുകാശി അമ്പലം പരിസരം, മരുതേരി അംഗനവാടി പരിസരം എന്നിവിടങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 3 മണി വരെയും വാളൂര്‍ ട്രാന്‍സ്‌ഫോര്‍മറിനു കീഴിലുള്ള പ്രദേശങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12മണിവരെയുമാണ് വൈദ്യുതി മുടങ്ങുക.

എച്ച്.ടി. ടച്ചിംഗ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.

summary: There will be power outage at various places in Perambra Electric Section tomorrow