പ്രത്യേക ശ്രദ്ധയ്ക്ക്, പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവിധയിടങ്ങളില്‍ ഇന്ന് (15/05/2023) വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

സില്‍വര്‍ കോളേജ്, ഉണ്ണിക്കുന്ന്, കൊമ്മിനിയോട്ട് ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഭാഗങ്ങളില്‍ എല്‍.ടി മെയ്ന്റനന്‍സ് പ്രവൃത്തികള്‍ നടക്കുന്നതിന്റെ ഭാഗമായി രാവിലെ 8 മണി മുതല്‍ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

പാണ്ടിക്കോട് രാവിലെ 6.30 മുതല്‍ 11 മണി വരെയും പുത്തന്‍ കുളങ്ങര രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ എല്‍.ടി. ടച്ചിങ്ങ് ക്ലിയറന്‍സ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായും വൈദ്യുതി തടസപ്പെടുന്നതാണ്.

summary: There will be power outage at various places in Perambra electric section today