നാളെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയില്ല; വ്യാജ വാർത്തകൾക്കെതിരെ ജാഗ്രതവേണം
കോഴിക്കോട്: നാളെ (18-07-2024) കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ജില്ല കളക്ടർ അറിയിച്ചു. മഴക്കാലവുമായി ബന്ധപ്പെട്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിച്ചു വരുമ്പോൾ പൊതുജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
മഴക്കാല മുന്നറിയിപ്പുകൾക്ക് ആധികാരിക സ്രോതസ്സുകൾ മാത്രം ആശ്രയിക്കണമെന്നും അടിയന്തിര ഘട്ടങ്ങളിൽ ടോൾ ഫ്രീ നമ്പർ 1077 ഉപയോഗപ്പെടുത്തണമെന്നും കുറിപ്പിൽ പറയുന്നു. ജില്ലയിൽ മഴ തുടരുമ്പോൾ നാളെ വിദ്യാഭ്യാസ സ്ഥാപനങൾക്ക് അവധി എന്ന നിലയിൽ വാർത്തകൾ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് വ്യാജവാർത്തകൾക്കെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കളക്ടർ രംഗത്തെത്തിയത്.