മുറി വാടകയുമായി ബന്ധപ്പെട്ട തർക്കം; വളയത്ത് ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി


നാദാപുരം: വളയത്ത് ഇതര സംസ്ഥാനതൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടി. ഒരാൾക്ക് പരിക്ക്. കൊൽക്കത്ത സ്വദേശി അമിത് (32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി പത്തരയോടെ വളയത്തിനടുത്ത് മഞ്ഞപ്പള്ളിയിലാണ് സംഭവം.

ഇയാൾ താമസിക്കുന്ന മുറി വാടകയുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. റൂമിൽ കൂടെ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളാണ് അമിതിനെ മർദ്ദിച്ചത്.

മർദ്ദനത്തിൽ ​ഗുരുതരമായി പരിക്കേറ്റ യുവാവിനെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ നിന്നും വടകര ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.