വടകര ന​ഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ​ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു; നരായണ നഗരത്തിലെ സിഎൻജി പമ്പിൽ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന ആവശ്യം ശക്തം


വടകര: ന​ഗരത്തിലെ സിഎൻജി ഓട്ടോ ഡ്രൈവർമാർ ​ഗ്യാസ് ഫില്ലിങിനായി ബുദ്ധിമുട്ടുന്നു. ടൗണിൽ സർവ്വീസ് നടത്തുന്ന സിഎൻജി ഓട്ടോകൾ പത്തും ഇരുപതും കിലോമീറ്റർ ഓടിയാണ് ഗ്യാസ് ഫിലിങ് നടത്തുന്നത് . ഇത് ഓട്ടോ ഡ്രൈവർമാർക്ക് വലിയ സാമ്പത്തിക ബാധ്യതയും സമയ നഷ്ടവും ഉണ്ടാക്കുന്നതായാണ് ആരോപണം.

വടകര നരായണനഗരത്തിലെ സിഎൻജി പമ്പിൽ എല്ലാ നിയമനടപടികളും കഴിഞ്ഞതാണ്. എന്നിട്ടും ഗ്യാസ്ഫില്ലിങ് ഇത് വരെ ആരംഭിച്ചിട്ടില്ല. ഓട്ടോ ഡ്രൈവർമാരുടെ അവസ്ഥ പരി​ഗണിച്ച് ബന്ധപ്പെട്ടവർ എത്രയും പെട്ടെന്ന് ഇവിടെ ഗ്യാസ് ഫിലിങ് ആരംഭിക്കണമെന്ന് വടകര ഓട്ടോ കൂട്ടായ്മ യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ശ്രീപാൽ മാക്കൂൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണി പഴങ്കാവ് ,ഹരിദാസൻ മേപ്പയിൽ , ശ്യാം തോടന്നൂർ , മിഥുൻ കൈനാട്ടി , പ്രദീപൻ കുട്ടോത്ത്, രാജേഷ് മേമുണ്ട എന്നിവർ സംസാരിച്ചു.