തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ


പേരാമ്പ്ര: കേരളത്തിലെ തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാർത്ഥികളായ മക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തണമെന്ന് യന്ത്രവൽകൃത തെങ്ങ് കയറ്റ തൊഴിലാളി യൂണിയൻ സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ കാരയാട് സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ചങ്ങരോത്ത് പഞ്ചായത്തിലെ പൊതുവയലിൽ തെങ്ങ് കയറ്റത്തിനിടയിൽ അപകടത്തിൽപ്പെട്ട പ്രവീണിന് ഇൻഷ്വറൻസ് ഫോറം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ പലഭാഗങ്ങളിലും സ്കൂളുകളിൽ നിന്ന് അപകടങ്ങൾ സംഭവിച്ച് യാതൊരു ആനുകൂല്യവും ലഭിക്കാതെ ദുരിതം അനുഭവിക്കുന്ന നിരവധി വിദ്യാർത്ഥികൾ ഉണ്ടെന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ സംഭവിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു കൈത്താങ്ങാവുന്ന തരത്തിലായിരിക്കണം സർക്കാർ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഷാജു ആവള, ബാബു അരിക്കുളം, പ്രദീപൻ വാല്യക്കോട്, സലീഷ് മാഹി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി രമേശൻ പാലേരി നന്ദി രേഖപ്പെടുത്തി.