സ്വയം തൊഴിൽ സംരംഭം തുടങ്ങാനുള്ള ആലോചനയിലാണോ? എങ്കിൽ സബ്‌സിഡിയോടെ തുടങ്ങാം, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിൽ അപേക്ഷകൾ ക്ഷണിച്ചു


പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാർഷിക പദ്ധതിയിൽ സബ്‌സിഡിയോടുകൂടി ഉത്പാദന സേവന മേഖലയിൽ സ്വയം തൊഴിൽ സംരംഭം ആരംഭിക്കാം. താൽപര്യമുള്ള 18നും 59നും ഇടയിൽ പ്രായമുള്ളവരുൾപ്പെട്ട വനിതാ ഗ്രൂപ്പുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകൾ ഒക്ടോബർ 29ന് വൈകുന്നേരം അഞ്ച് മണിവരെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ സ്വീകരിക്കുന്നതാണ്. വിശദവിവരങ്ങൾക്ക് ബ്ലോക്ക് വ്യവസായ വികസന ഓഫീസറെ 8075719575 എന്ന നമ്പറിൽ ബന്ധപ്പെടുക.