നടുവണ്ണൂര്‍ കാവുന്തറയില്‍ വീട് കുത്തിപ്പൊളിച്ച് മോഷണം; 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും നഷ്ടമായി
നടുവണ്ണൂര്‍: കാവുന്തറ പുത്തന്‍പള്ളിക്ക് സമീപം വീട് കുത്തിപ്പൊളിച്ച് മോഷണം. 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും കളവ് പോയി. എടത്തിക്കണ്ടി ഇമ്പിച്ച്യാലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. മകളുടെ വീട്ടില്‍ പോയസമയത്താണ് മോഷണം നടന്നത്.
ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തേ വാതിലുകള്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിലും മറ്റുമുള്ള സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്.
പേരാമ്പ്രയില്‍ നിന്ന് എ.എസ്.പിയും പോലീസ് സംഘവും വടകരയില്‍ നിന്ന് ഡോഗ് സ്‌കോഡും, വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.