കൊടുവള്ളിയിലെ കടയില്‍ നിന്നും ബാറ്ററിയും, 10 കിലോയിലധികം പഴങ്ങളും കവര്‍ന്നു; സംഘത്തിലെ യുവാവ് പിടിയില്‍


കൊടുവള്ളി: കൊടുവള്ളിയിലെ കടയില്‍ കയറി ബാറ്ററിയും, പഴങ്ങളും മോഷ്ടിച്ച സംഘത്തിലെ യുവാവ് പോലീസ് പിടിയില്‍. ചുണ്ടപ്പുറം സ്വദേശി യൂസഫാണ് (24) പിടിയിലായത്.

കൊടുവള്ളി കിഴക്കോത്ത് റോഡ് ജംഗ്ഷനിലെ പഴക്കടയില്‍ നിന്ന് ഏഴായിരം രൂപ വിലയുള്ള ബാറ്ററിയും 10 കിലോയിലധികം പഴങ്ങളും കവര്‍ന്ന രണ്ടംഗ സംഘത്തില്‍ ഒരാളാണ് ഇയാള്‍. കൊടുവള്ളി പോലീസാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കൊടുവള്ളി ബസ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് യൂസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എളേറ്റില്‍ സ്വദേശിയായ കൂട്ടുപ്രതിയെക്കുറിച്ചുളള വിവരം ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെന്നും പോലീസ് അറിയിച്ചു.