കൊയിലാണ്ടിയിലെ മൈ ജി ഷോറൂമിന്റെ ഗ്ലാസ് പൊളിച്ച് അകത്ത് കടന്ന് മോഷണം; പ്രതി പോലീസ് പിടിയിൽ


കൊയിലാണ്ടി: മൈജി ഷോറൂം കളവ് കേസിലെ പ്രതിയെ കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പോലീസ്. വെങ്ങളം കാട്ടില്‍പീടിക തൊട്ടോളി താഴെ സ്വദേശിയായ മനാസ് (28) നെയാണ് കൊയിലാണ്ടി എസ്.എച്ച്.ഓ ജിതേഷ്‌കെ.എസിന്റെ നേതൃത്വത്തിലുള്ള ഇന്‍വെസ്റ്റിഗേഷന്‍ ടീം പിടികൂടിയത്.

2024 മെയ് മാസം 29-ാം തിയ്യതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയിലെ MY G ഷോറൂമിന്റെ ഗ്ലാസ്സ് പൊളിച്ച് അകത്ത് കടന്ന ഇയാള്‍ എട്ടോളം ലാപ്‌ടോപ്പ് മോഷ്ടിച്ചിരുന്നു.

നിരവധി സ്ഥാപനങ്ങളുടെ സി.സി.ടിവിയും ബാഗ്ലൂര്‍, ഏറണാകുളം, കോഴിക്കോട് കേന്ദ്രീകരിച്ചും കൊയിലാണ്ടി പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പോലീസിന്റെ വലയിലാവുകയായിരുന്നു. എ.എസ്.ഐ ‘ ദിലീപ്, സുരേഷ്, എസ്.സി.പി ഓ മാരായ വിജു വാണിയം കുളം, പ്രവീണ്‍, ബിനോയ് രവി എന്നിവര്‍ ചേര്‍ന്ന ടീമാണ് പ്രതിയെ അറസ്‌റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ രാത്രിയോടുകൂടി കോടതിയില്‍ ഹാജരാക്കും