കൊയിലാണ്ടി ചൂരൽ കാവ് ക്ഷേത്രത്തിലും കണയങ്കോട്ടും നടന്ന മോഷണം; പ്രതികളെ സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിച്ച് പോലീസ്


കൊയിലാണ്ടി: കൊയിലാണ്ടി പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും കണയങ്കോട് കെമാർട്ടിലും നടന്ന മോഷണ സംഭവങ്ങളിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോഴിക്കോട് കോണാട്ട് ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴെ ഇ.എം.അഭിനവ് (24), ചേളന്നൂർ കുമാരസ്വാമി അതിയാനത്തിൽ അന്വയ് രാജ് (21) എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്.

കുറച്ചുദിവസം മുമ്പ് ചേവായൂരിൽ വെച്ച് കൊയിലാണ്ടി പൊലീസും ചേവായൂർ പൊലീസുമാണ് പ്രതികളെ പിടികൂടിയത്. ചേവായൂർ പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടായിരുന്നു. ഈ കേസിൽ റിമാൻഡിലായിരുന്നു ഇവർ. രണ്ടു ദിവസത്തേക്കാണ് കൊയിലാണ്ടി പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയത്.

പൊലീസ് പ്രതികളുമായി മോഷണം നടന്ന സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തി. ആഗസ്റ്റ് മൂന്നിനാണ് പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്. അന്ന് പുലർച്ചെ നാലുമണിക്ക് കണയങ്കോട് കെ. മാർട്ടിലും മോഷണം നടത്തിയിരുന്നു.

കൊയിലാണ്ടി സി.ഐ ശ്രീലാൽ ചന്ദ്രശേഖർ, എസ്.ഐ ദിലീഫ്, എ.എസ്.ഐ ജലീഷ് കുമാർ, സി.പി.ഒ മനീഷ്, ഡ്രൈവർ ഗംഗേഷ് തുടങ്ങിയ സംഘമാണ് കേസ്സന്വേഷിച്ചത്.

Theft at Koyilandi Chural Kavu Temple and Kanayankot; The police brought the accused to take evidence