കൊയിലാണ്ടി കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം; ഭണ്ഡാരങ്ങളും ഓഫീസും കുത്തിത്തുറന്ന് കവർച്ച നടത്തി
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ മോഷണം. മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന നിലയിലാണ് ഉള്ളത്.ക്ഷേത്ര മുറ്റത്തുള്ള മൂന്ന് ഭണ്ഡാരങ്ങളില്‍ നിന്നാണ് പണം മോഷ്ടിച്ചത്.
ഭണ്ഡാര മോഷണം കൂടാതെ ക്ഷേത്ര ഓഫീസ് കുത്തിത്തുറന്ന നിലയിലാണുള്ളത്. ഓഫീസില്‍ ഉണ്ടായിരുന്ന ക്ഷേത്ര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈല്‍ ഫോണും കാണാതായിട്ടുണ്ട്. കൂടാതെ പുറത്തെ ക്ഷേത്ര കവാടത്തിന് അരികിലുള്ള ഭണ്ഡാരം കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നിട്ടുണ്ട്.

കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. വിരലടയാളം പരിശോധിക്കുന്നതടക്കമുള്ള കൂടുതല്‍ പരിശോധന വരുംമണിക്കൂറുകളില്‍ പോലീസ് നടത്തും. നഷ്ടം എത്രയാണെന്ന് കണക്കാക്കിയിട്ടില്ല.