വടകര കരിമ്പനപ്പാലത്ത് ട്രെയിനിൽ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു; മരിച്ചത് കടവത്തൂര്‍ സ്വദേശി
വടകര: കരിമ്പനപ്പാലത്ത് ടെയിനില്‍ നിന്നും വീണു മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കടവത്തൂര്‍ മുണ്ടത്തോട് സ്വദേശി അമേഘ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.15ഓടെ പ്രദേശത്ത് ആക്രി പെറുക്കാന്‍ എത്തിയ ആളാണ് ട്രാക്കിനരികില്‍ ആദ്യം മൃതദേഹം കണ്ടത്. പിന്നാലെ ഇയാള്‍ പ്രദേശവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പ്രദേശവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പോലീസും വടകര പോലീസും സംഭവസ്ഥലത്തെത്തി. യുവാവിന്റെ പോക്കറ്റില്‍ നിന്നും മാഹിയില്‍ നിന്നും ആലുവയിലേക്ക് പോവുന്നതിനായി എടുത്ത ടിക്കറ്റും, ആധാര്‍ കാര്‍ഡും കണ്ടെത്തി.
ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനാണ് അമേഘ്. നാട്ടിലെ ഉത്സവത്തില്‍ പങ്കെടുത്ത് ജോലി സ്ഥലത്തേക്ക് തിരിച്ചു പോവുന്നതിനിടെ കരിമ്പനപ്പാലത്ത് വെച്ച് ട്രെയിനില്‍ നിന്നും വീഴുകയായിരുന്നുവെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Summary: The youth found dead after falling from the train at Vadakara Karimbapanapalam has been identified; The deceased was a native of Kadavathur.