ലൈഫ് ഭവന പദ്ധതി; അര്‍ഹരായവര്‍ക്ക് വീട് അനുവദിക്കാത്തതില്‍ പ്രതിഷേധം, പേരാമ്പ്രയില്‍ നാളെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധപ്പൊര


പേരാമ്പ്ര: ലൈഫ് ഭവന പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് വീട് അനുവദിക്കാത്തതില്‍ നാളെ പേരാമ്പ്രയില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്പൊര നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അര്‍ജുന്‍ കറ്റയാട്ട്, എസ്.അഭിമന്യു എന്നിവര്‍ അറിയിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്തില്‍ 457 പേരാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എന്നാല്‍ 2023-24ല്‍ നിലവില്‍ തീരുമാനിച്ച 457 ഗുണഭോക്താക്കളില്‍ നിന്നും 4 എസ്.സി വിഭാഗത്തിനും ലൈഫ് ഗുണഭോതൃ പട്ടിക നിലനില്‍ക്കെ പുതുതായി കണ്ടെത്തിയ 15 അധി ദരിദ്രരെയും ഉള്‍പ്പെടുത്തി 19 പേര്‍ക്ക് മാത്രമായി വീട് നല്‍കാന്‍ ആണ് തീരുമാനമായത്. ഇത് കഴിഞ്ഞ 7 വര്‍ഷമായി വീടിനു വേണ്ടി കാത്തിരിക്കുന്ന ജനങ്ങളോട് ഉള്ള വെല്ലുവിളിയാണ്.

ഇതില്‍ പ്രതിഷേധിച്ചാണ് പേരാമ്പ്ര റഗുലേറ്റഡ് മാര്‍ക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രതീകാത്മക പൊര സംഘടിപ്പിക്കുന്നത്. ഇന്ന് ഉച്ചയോടെ പൊരയുടെ പണി തുടങ്ങും. 19 ന് 2ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനു സമര്‍പ്പിക്കും.

ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍.സുബഹ്മണ്യന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാഗേഷ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ എന്നിവര്‍ പങ്കെടുക്കും.

summary: the youth congress will organized a protest in perambra tomorrow